മരിയാന ട്രഞ്ചിന്റെ അടിത്തട്ടിലും ജീവന്‍

Mariana_trenchസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രഞ്ചിന്റെ അടിത്തട്ടില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ജേര്‍ണല്‍ നാച്ചര്‍ ജിയോസയന്‍സ് പുറത്തുവിട്ടു. സമുദ്രനിരപ്പിനേക്കാള്‍ 11 കിലോമീറ്റര്‍ ആഴത്തിലുള്ള മരിയാന ട്രഞ്ച് മൃതമായ പ്രദേശമാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇതുവരെ കരുതിയിരുന്നത്. ഈ ധാരണ തിരുത്തിക്കൊണ്ടാണ് മരിയാന ട്രഞ്ചിന്റെ ആഴങ്ങളില്‍ സൂക്ഷ്മാണുക്കളെ കണ്ടെത്തിയിരിക്കുന്നത്.

സൂര്യപ്രകാശം എത്താതെ സദാസമയം ഇരുട്ടിലാണ്ട് കിടക്കുന്ന സമുദ്രനിരപ്പിനേക്കാള്‍ മര്‍ദ്ദം വളരെയേറെ കൂടിയ അളവിലുള്ള ഭൂഭാഗമാണ് മരിയാന ട്രഞ്ച്. സമുദ്രത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതിലൂടെ ഭൂമിയിലെ കാലാവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് ഈ പ്രദേശം. 2010ല്‍ മരിയാന ട്രഞ്ചില്‍ പര്യവേഷണത്തിനായി ആളില്ലാ പേടകം ശാസ്ത്രജ്ഞര്‍ അയച്ചിരുന്നു. ഈ പേടകം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

മരിയാന ട്രഞ്ചില്‍ നിന്നും കണ്ടെത്തിയ സൂക്ഷ്മ ജീവികള്‍ പസഫിക് സമുദ്രത്തിലെ മറ്റ് ഗര്‍ത്തങ്ങളില്‍ നിന്നും നേരത്തെ കണ്ടെത്തിയിട്ടുള്ളവയാണ്. ആറ് കിലോമീറ്ററോളം ആഴമുള്ള സമുദ്രഗര്‍ത്തങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സജീവമായാണ് മരിയാനട്രഞ്ചില്‍ ഇവയുള്ളത് എന്നതും കൗതുകമായി. മൃതമായ ജീവജാലങ്ങളാണ് സൂഷ്മാണുക്കളുടെ പ്രധാന ഭക്ഷണം.

കഴിഞ്ഞ വര്‍ഷം ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മരിയാ ട്രഞ്ചിലേക്ക് നടത്തിയ യാത്രയും നിര്‍ണ്ണായ വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയത്. ഈ യാത്രയോടെ കഴിഞ്ഞ 50 വര്‍ഷത്തിനിടെ മരിയാന ട്രഞ്ചിലെത്തിയ ആദ്യ മനുഷ്യനെന്ന ബഹുമതിയും കാമറൂണ്‍ സ്വന്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top